അവിടത്തെ ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമ: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് നാലമ്പല തീർഥാടന വരുമാനത്തിൽനിന്ന് ലഭിച്ച 3,04,480 രൂപ സഹായമായി നല്‍കുമെന്ന് പായമ്മൽ ദേവസ്വം

ചൊവ്വാഴ്ച നാലമ്പല തീർഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപയാണ് നൽകുക. അവിടത്തെ ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്ന് നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
payammal Untitledpra

തൃശ്ശൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് നാലമ്പല തീർഥാടന വരുമാനത്തിൽ നിന്ന് ലഭിച്ച 3,04,480 രൂപ സഹായം നൽകുമെന്ന് പായമ്മൽ ദേവസ്വം. 

Advertisment

ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്ന് ദേവസ്വം ചെയർമാനും ക്ഷേത്രം തന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു. 

മറ്റുള്ളവർക്കുകൂടി ഇതൊരു പ്രചോദനമാകുമെങ്കിൽ സന്തോഷമെന്ന് ഭാരവാഹികളായ ദേവസ്വം  സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടിൽ, അംഗങ്ങളായ പ്രദീപ് നമ്പൂതിരിപ്പാട്, പദ്‌മനാഭൻ നമ്പൂതിരിപ്പാട്, ബാബു എലിഞ്ഞിക്കോട്ടിൽ, ട്രഷറർ മനോജ് തുമ്പരത്തി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി സതീഷ് ചാർത്താംകുടത്ത്, ട്രഷറർ പ്രഭാകരൻ കോപ്പുള്ളി എന്നിവർ പറഞ്ഞു.