New Update
/sathyam/media/media_files/xgpmqgkf0NVLx1URIcRU.jpg)
വയനാട്: വയനാട് ദുരന്തത്തില്‍ അകപ്പെട്ട അവസാനത്തെ വ്യക്തിയെ കണ്ടെത്തുന്നത് വരെ ദൗത്യം തുടരുമെന്നും അതില്‍ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാടിലേക്ക് 4 ഡെപ്യൂട്ടി കളക്ടര്‍മാരെ കൂടി നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതെസമയം മുണ്ടക്കൈയിലെ തിരച്ചിലിനായി കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. ഐബോഡ് ഡ്രോണും, ലോങ് ബൂം എസ്‌കവേറ്ററും ഉപയോഗിക്കും.