New Update
/sathyam/media/media_files/f7frEiXfJXAsjiJ7AdYt.jpg)
വയനാട്: വ്യാഴാഴ്ച രാവിലെ തുടങ്ങിയ തെരച്ചിലിൽ ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 282 ആയി. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കെട്ടിട അവശിഷ്ടങ്ങൾ യന്ത്ര സഹായത്തോടെ നീക്കിയാണ് ഇന്നത്തെ പരിശോധന .
മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. മൂന്നാം ദിവസവും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്.
നിലമ്പൂർ പോത്തുകല്ലിലും ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീര ഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.