ചൂരല്‍മല ഭാഗത്ത് മരത്തിന്റെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി: മരണം 291 ആയി

കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തും. 41 പേരെയാണ് പുഞ്ചിരിമട്ടത്ത് ട്രീവാലി റിസോര്‍ട്ടിന് സമീപത്തുനിന്നും മാത്രം കാണാതായത്.

New Update
landslide Untitledres

വയനാട്: ചൂരല്‍മല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധപ്രവര്‍ത്തകരുടെ തിരച്ചിലിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

Advertisment

മരത്തിന്റെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതോടെ മരണം 291 ആയി

കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തും. 41 പേരെയാണ് പുഞ്ചിരിമട്ടത്ത് ട്രീവാലി റിസോര്‍ട്ടിന് സമീപത്തുനിന്നും മാത്രം കാണാതായത്.

Advertisment