New Update
/sathyam/media/media_files/SNOnz4i3MvePpPpwnbnN.jpg)
വയനാട്: ചൂരല്‍ മലയിലെ ബെയ്ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. ആര്‍മിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിനിടെ രക്ഷാപ്രവര്‍ത്തകന് പരിക്കേറ്റു.
വൈറ്റ് ഗാഡ് വളന്റിയര്‍ക്കാണ് പരിക്കേറ്റത്. മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് സംഭവം. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇനി ആരും ജീവനോടെ പ്രദേശത്ത് ഇല്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷിക്കാന്‍ കഴിയുന്ന എല്ലാവരെയും രക്ഷിച്ചുവെന്ന് സൈന്യം അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.