/sathyam/media/media_files/zOmGdGuiaGPDYRSc8uMF.jpg)
കൽപ്പറ്റ: ഉരുൾപൊട്ടൽ സർവ്വനാശം വിതച്ച മുണ്ടക്കൈ, ചുരൽമല എന്നിവടങ്ങളിൽ നിന്ന് ഇതുവരെ രക്ഷിക്കാനായത് 1592 ആളുകെളെ. സംസ്ഥാന സർക്കാർ ഔദോഗീകമായി പുറത്തുവിട്ട കണക്കാണിത്.
സൈന്യമുൾപ്പടെയുള്ളവർ രണ്ടുദിവസമായി പ്രദേശത്ത് നടത്തുന്ന രക്ഷാപ്രവർത്തനത്തിലാണ് ഇത്രയധികം ആളുകളെ രക്ഷപ്പെടുത്താനായത്.
ഒരു രക്ഷാ ദൗത്യത്തിൽ ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷിക്കാനായത് ഏകോപിതമായ ദൗത്യം മൂലമാണ്.ആദ്യ ഘട്ടത്തിൽ തന്നെ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി.
ഇതിൽ 75 പുരുഷന്മാർ 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണ്.ഉരുൾ പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങി പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി.
528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.