New Update
/sathyam/media/media_files/csOz6IEKoty2t8NAbIlV.jpg)
കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിന് തടസ്സമായി ചൂരൽമലയിൽ വീണ്ടും കനത്ത മഴ. നിലവിൽ ഇന്ന് യെല്ലോ അലർട്ടാണ് വയനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഉച്ചകഴിഞ്ഞ് ചൂരൽമലയിൽ കനത്ത മഴ പെയ്തിരുന്നു.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ വെള്ളിയാഴ്ച മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.