New Update
/sathyam/media/media_files/oo3nsppB3ehueCaX0k4N.jpg)
വയനാട്: 2000 ല്‍ ഏറേ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രംഗത്തുണ്ടെന്ന് ജില്ലാ കളക്ടര്‍ മേഘശ്രി. ഡ്രോണ്‍ പരിശോധന 60 ശതമാനം പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ അടിയാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് കൂടുതല്‍ ശ്രദ്ധയോടെ പരിശോധന നടത്തും.
206 പേര്‍ മിസ്സിംഗ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പേരെ കാണാന്‍ ഇല്ലെന്ന് വിവരം ലഭിക്കുന്നുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ആറ് സെക്ടറിലായി പരിശോധനയെന്ന് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓരോ ടീമിലും മുപ്പത് പേര്‍ വീതമുള്ള സംഘങ്ങളായിരിക്കും. മൂന്ന് പ്രാദേശിക പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്റര്‍ പ്രദേശത്തും തിരച്ചില്‍ നടത്തും.
സൈന്യത്തിന് പുറമെ 20 വളന്റിയര്‍മാര്‍ മതിയെന്നാണ് തീരുമാനം. രക്ഷാപ്രവര്‍ത്തകരുടെ കൂടി സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് തീരുമാനം. മൃഗങ്ങള്‍ക്ക് കൂടി വേണ്ടി ക്യാമ്പുകള്‍ ഇന്ന് തുറക്കും. മറവ് ചെയ്യേണ്ടവയെ മറവ് ചെയ്യുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
കിട്ടിയ ശരീരഭാഗങ്ങള്‍ മറവ് ചെയ്യാനുളള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡിഎന്‍എ പരിശോധനക്ക് വേണ്ട സാമ്പിളുകള്‍ ശേഖരിക്കും. ചിത്രമെടുത്ത് സൂക്ഷിക്കും. ശരീരഭാഗങ്ങള്‍ 72 മണിക്കൂറിലധികം സൂക്ഷിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.