New Update
/sathyam/media/media_files/krg5L13NqYOfyrkfU3Pf.jpg)
വയനാട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ട നാല് പേരെ ജീവനോടെ കണ്ടെത്തി. നാലാം നാളാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്.
കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, ക്രിസ്റ്റി, എബ്രഹാം എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് പേരെയാണ് കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. ഇന്ത്യൻ കരസേനയുടെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടവരെയാണ് തിരിച്ചുപിടിച്ചിരിക്കുന്നത്.
കണ്ടെത്തിയവരിൽ ഒരു സ്‌ത്രീക്ക് കാലിന് പരിക്കുള്ളതായും സൈന്യം അറിയിച്ചു. ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വിവരം. ദുരന്തം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും 240 പേരെ കണ്ടെത്താനായില്ലായിരുന്നു.
അപകടത്തിൽ പെട്ടവർക്ക് ആർക്കും ഇനി ജീവനുണ്ടാകാൻ ഇടയില്ലെന്നതിനാൽ രക്ഷാപ്രവർത്തനത്തിന് പകരം ഇനി വേണ്ടത് മൃതദേഹങ്ങൾക്കായുള്ള തെരച്ചിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരെ കണ്ടെത്തിയത്.