New Update
/sathyam/media/media_files/hbrZObxlaO0XZoSLiqJC.jpg)
വയനാട്: ചുളിക്ക മദ്രസ ഹാള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുനല്‍കി. നിലമ്പൂര്‍ ആശുപത്രിയില്‍ കൂടുതല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള സജ്ജീകരണം ഒരുക്കി. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് ദേശീയ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും.
അതെസമയം, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ട നാല് പേരെ ജീവനോടെ കണ്ടെത്തി. നാലാം നാളാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്. നാല് പേരെയും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ജോണ്‍, ജോമോള്‍ , എബ്രഹാം എന്നിവരെയാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. അപകടത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടവരെയാണ് തിരിച്ചുപിടിച്ചിരിക്കുന്നത്.