New Update
/sathyam/media/media_files/20qGCVDSse0zob3CJbsl.jpg)
മലപ്പുറം: മകളുടെ വിവാഹ സത്കാരത്തിനായി കരുതിവെച്ച അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ച് കെ ടി ജലീല്‍ എംഎല്‍എയും കുടുംബവും. അടുത്ത മാസമാണ് വിവാഹം നടക്കുന്നത്.
എംഎല്‍എയുടെ മകള്‍ ഡോ. സുമയ്യ ബീഗവും രണ്ടത്താണിയിലെ കല്ലന്‍ സൈതലവി ഹാജിയുടെ മകന്‍ ഡോ. മുഹമ്മദ് ഷെരീഫും തമ്മിലുള്ള നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു.
വിവാഹ സത്കാരം അടുത്തമാസം കാവുംപുറത്തെ ഓഡിറ്റോറിയത്തില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് മുണ്ടക്കൈ ദുരന്തമുണ്ടായത്. ഇതോടെ ക്ഷണമടക്കം നിര്‍ത്തി ഒരുക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.