New Update
/sathyam/media/media_files/RuQx1so3vcxqHl91QDaw.jpg)
വയനാട്: ചാലിയാറില്‍ പനങ്കയം കുട്ടന്‍കുളത്തു നിന്ന് മൃതദേഹ ഭാഗം കണ്ടെത്തി. തിരച്ചിലിന് കൊണ്ടുവന്ന ഹിറ്റാച്ചി ചെളിയില്‍ താഴ്ന്നു.
വെള്ളരിമല വില്ലേജ് ഓഫീസ് പരിസരത്ത് ചെളികുണ്ടിലാണ് ഹിറ്റാച്ചി താഴ്ന്നത്. ഇതേ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ഹിറ്റാച്ചിയുടെ പല്‍ ചക്രങ്ങള്‍ പൊട്ടിപ്പോയി.
ചൂരല്‍മല താഴ്വാരത്ത് നടക്കുന്നത് അഞ്ച് എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ്. 200ല്‍ അധികം പേരെ കാണാനില്ലെന്നാണ് നിഗമനം. അഞ്ച് ഏക്കറോളമാണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്നത്. പ്രദേശവാസികളുടേയും അഭിപ്രായം പരിഗണിച്ചാണ് പരിശോധന നടത്തുന്നത്.
കൂടുതല്‍ യന്ത്രസഹായത്തോടെ പുഞ്ചിരിമട്ടത്ത് തിരച്ചില്‍ തുടരുമെന്ന് ദൗത്യതലവന്‍ ബ്രിഗേഡിയര്‍ അര്‍ജുന്‍ സേഗാന്‍ അറിയിച്ചു. സമയപരിധി നിശ്ചയിക്കാനാകില്ല.
ജീവന്റെ തുടിപ്പുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കുത്തിയൊലിച്ച് പോകാനാണ് സാധ്യതയെന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുമെന്നും ബ്രിഗേഡിയര്‍ പറഞ്ഞു.