മരണ സംഖ്യ 314 ആയി; അവസാന മൃതദേഹം ലഭിക്കും വരും ചാലിയാറിൽ തിരച്ചിൽ തുടരുമെന്ന് മന്ത്രി പി പ്രസാദ്; ഇതുവരെ 199 പോസ്റ്റുമോർട്ടം നടത്തി; 130 ശരീര ഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

കൂടുതല്‍ യന്ത്രസഹായത്തോടെ പുഞ്ചിരിമട്ടത്ത് തിരച്ചില്‍ തുടരുമെന്ന് ദൗത്യതലവന്‍ ബ്രിഗേഡിയര്‍ അര്‍ജുന്‍ സേഗാന്‍ അറിയിച്ചു. സമയപരിധി നിശ്ചയിക്കാനാകില്ല.

New Update
landslide Untitledpra

വയനാട്:  വയനാട് ദുരന്തത്തില്‍ മരണ സംഖ്യ 314 ആയി. അവസാന മൃതദേഹം ലഭിക്കും വരും ചാലിയാറില്‍ തിരച്ചില്‍ തുടരുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

Advertisment

ജീര്‍ണിച്ച മൃതശരീര ഭാഗങ്ങള്‍ ഡിഎന്‍എ സാംപിള്‍ എടുത്ത ശേഷം നിലമ്പൂരില്‍ തന്നെ സംസ്‌കരിക്കും. ചാലിയറില്‍ നിന്ന് വെള്ളം ശുചീകരിച്ച ശേഷം മാത്രമെ കുടിക്കാനുപയോഗിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 199 പോസ്റ്റുമോര്‍ട്ടം നടത്തി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ചാലിയാറില്‍ പനങ്കയം കുട്ടന്‍കുളത്തു നിന്ന് മൃതദേഹ ഭാഗം കണ്ടെത്തി. തിരച്ചിലിന് കൊണ്ടുവന്ന ഹിറ്റാച്ചി ചെളിയില്‍ താഴ്ന്നു. വെള്ളരിമല വില്ലേജ് ഓഫീസ് പരിസരത്ത് ചെളികുണ്ടിലാണ് ഹിറ്റാച്ചി താഴ്ന്നത്. ഇതേ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ഹിറ്റാച്ചിയുടെ പല്‍ ചക്രങ്ങള്‍ പൊട്ടിപ്പോയി.

ചൂരല്‍മല താഴ്വാരത്ത് നടക്കുന്നത് അഞ്ച് എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ്. 200ല്‍ അധികം പേരെ കാണാനില്ലെന്നാണ് നിഗമനം. അഞ്ച് ഏക്കറോളമാണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്നത്. പ്രദേശവാസികളുടേയും അഭിപ്രായം പരിഗണിച്ചാണ് പരിശോധന നടത്തുന്നത്.

കൂടുതല്‍ യന്ത്രസഹായത്തോടെ പുഞ്ചിരിമട്ടത്ത് തിരച്ചില്‍ തുടരുമെന്ന് ദൗത്യതലവന്‍ ബ്രിഗേഡിയര്‍ അര്‍ജുന്‍ സേഗാന്‍ അറിയിച്ചു. സമയപരിധി നിശ്ചയിക്കാനാകില്ല.

ജീവന്റെ തുടിപ്പുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കുത്തിയൊലിച്ച് പോകാനാണ് സാധ്യതയെന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുമെന്നും ബ്രിഗേഡിയര്‍ പറഞ്ഞു.

Advertisment