New Update
/sathyam/media/media_files/HMXpJnzoeGh92JuAXGPw.jpg)
വയനാട്: വയനാട് ദുരന്തത്തില്‍ മരണ സംഖ്യ 317 ആയി. രക്ഷാ പവര്‍ത്തനങ്ങളില്‍ വിശാലമായ യോജിപ്പെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
Advertisment
എല്ലാവരും ഒരു മനസോടെ നില്‍ക്കുന്നു. ഇനിയുള്ളത് കടുപ്പമുള്ള ദൗത്യമാണ്. ദുരിതത്തിലായവരെ പുനരധിവസിപ്പിക്കണം. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അവസാന മൃതദേഹം ലഭിക്കും വരും ചാലിയാറില്‍ തിരച്ചില്‍ തുടരുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
ജീര്‍ണിച്ച മൃതശരീര ഭാഗങ്ങള്‍ ഡിഎന്‍എ സാംപിള്‍ എടുത്ത ശേഷം നിലമ്പൂരില്‍ തന്നെ സംസ്‌കരിക്കും. ചാലിയറില്‍ നിന്ന് വെള്ളം ശുചീകരിച്ച ശേഷം മാത്രമെ കുടിക്കാനുപയോഗിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 199 പോസ്റ്റുമോര്‍ട്ടം നടത്തി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകളും എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.