New Update
/sathyam/media/media_files/t70uAbwv92kS8Mqg4Yzy.jpg)
കൽപറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യം.
വയനാട്ടിലെ പ്രതിപക്ഷ പാർട്ടികളാണ് ശക്തമായ ആവശ്യവുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഉരുൾപൊട്ടലിൽ കാണാതായ 47 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ പ്രതിഷേധം തുടങ്ങാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നീക്കം.
കാണാതായവരെ കണ്ടെത്താൻ സർക്കാർ തിരച്ചില്‍ നടത്തിയില്ലെങ്കില്‍ ജനകീയ തിരച്ചില്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവും കൽപറ്റ എംഎല്‍എയുമായ ടി.സിദ്ദിഖ് മുന്നറിയിപ്പ് നൽകി.
മന്ത്രി സഭ ഉപസമിതിയുടെ പ്രവർത്തനം നിലച്ചുവെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ട് പോലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.