വയനാട് ഉരുൾപൊട്ടൽ ദുരന്തം. ‌ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു

ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
v

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്.

Advertisment

ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കൈമാറണമെന്ന് കളക്ടർ ഉത്തരവിട്ടു.


ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്


നേരത്തെ ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടെ ആണെന്നാണ് കരുതിയിരുന്നത്.

കൂടാതെ നിലവിലെ സംസ്കാര സ്ഥലം തുടരണമെന്ന് താല്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താനുള്ള സൗകര്യവും ഏർപ്പാടാക്കണമെന്നും കളക്ടറുടെ നിർദ്ദേശം.

Advertisment