അന്ന് കോണ്‍ഗ്രസില്‍ നിന്നു അവഗണന നേരിട്ടെന്നു പറഞ്ഞു തല മുണ്ഡനം ചെയ്തു പാര്‍ട്ടി വിട്ടു. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്നു കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഇന്നു കോട്ടയം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ലതികാ സുഭാഷ് നഗരസഭയിൽ മത്സരിക്കാൻ തീരുമാനിച്ചത് നിയമസഭാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയോ ?

വീണ്ടുമൊരു നിമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ലതികയുടെ നീക്കം. കോട്ടയം നഗരസഭയില്‍ എന്‍.സി.പിക്കു നല്‍കിയ ഏക സീറ്റാണിത്.

New Update
lathika subhash-3
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നഗരസഭയില്‍ തിരുനക്കര 48 -ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ലതികാ സുഭാഷ്. നിയമസഭാ സീറ്റു കിട്ടാത്തതിന്റെ പേരില്‍ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്നു കോണ്‍ഗ്രസിനെ ഞെട്ടിച്ച ലതികാ സുഭാഷ് ഇന്നു എല്‍.ഡി.എഫിന്റെ നഗരസഭാ സ്ഥാനാര്‍ഥിയായത് ഏവരെയും ഒന്നുകൂടി ഞെട്ടിച്ചു. 

Advertisment

നാലു വര്‍ഷം മുന്‍പു ഏറ്റുമാനൂര്‍ നിയമസഭാ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണു ലതിക സുഭാഷ് കോണ്‍ഗ്രസുമായി തെറ്റിപ്പിരിയുന്നത്. അന്നു കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനു സമീപത്തുവച്ചു തല മുണ്ഡനം ചെയ്തുള്ള ലതികാ സുഭാഷിന്റെ പ്രതിഷേധം നേതൃത്വത്തെ മാത്രമല്ല കേരളത്തെയൊന്നാകെ ഞെട്ടിച്ചിരുന്നു. 


പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക മത്സരിക്കുകയായിരുന്നു. ഇന്നു മന്ത്രിയായ സി.പി.എമ്മിന്റെ വി.എന്‍. വാസവന്‍, യു.ഡി.എഫില്‍ നിന്നു അന്തരിച്ച പ്രിന്‍സ് ലൂക്കോസ്, ബി.ജെ.യുടെ ടി.എന്‍ ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക മത്സരിച്ചു. 

വാസവനു വിജയം അനായാസമാക്കിക്കൊടുത്തതു ലതിക പിടിച്ച വോട്ടുകളായിരുന്നു. ഏറ്റുമാനൂരില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കിയതിനാലാണ് ലതികയ്ക്ക് ലഭിക്കാതെ പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. 


പാര്‍ട്ടിക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനു കോണ്‍ഗ്രസ് ലതികയെ പുറത്താക്കി. പിന്നാലെ എന്‍.സി.പി.(എസ്) ല്‍ ചേര്‍ന്നു ഇടതു പാളയത്തില്‍ എത്തി. എല്‍.ഡി.എഫ് കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനാവും നല്‍കി.


വീണ്ടുമൊരു നിമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ലതികയുടെ നീക്കം. കോട്ടയം നഗരസഭയില്‍ എന്‍.സി.പിക്കു നല്‍കിയ ഏക സീറ്റാണിത്. 

നിയമസഭ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നു കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ എത്തിയതാണു ലതിക സുഭാഷ്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ഥിത്വം എന്നാണു ലതികാ സുഭാഷിന്റെ പ്രതികരണം. 

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ആണു മത്സരിക്കുന്നത്. എന്‍.സി.പി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍ പ്രതിഷേധിച്ചത്. എല്ലാ കാലത്തും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്കു സീറ്റ് കൊടുത്തിട്ടു ഞാന്‍ അധ്യക്ഷ ആയപ്പോള്‍ സീറ്റ് കിട്ടിയില്ല. 


എല്‍.ഡി.എഫ് അടുക്കും ചിട്ടയും ഉള്ള മുന്നണി സംവിധാനമാണെന്നും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടെ ഉള്ളതെന്നും ലതിക പറഞ്ഞു. കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നാണ് ലതികാ സുഭാഷ് പ്രതികരിച്ചത്.


അതേസമയം, എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം പോലും കിട്ടില്ലെന്നിരിക്കെ ലതിക മത്സരിക്കുന്നതിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു. നിയമസഭാ സീറ്റു കിട്ടില്ലെന്ന് ഉറപ്പായതോടെയാണു ലതിക നഗരസഭയിലേക്കു മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണു ജില്ലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Advertisment