ലേസര്‍ ലൈറ്റുകളും ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച 15 ഓളം ടൂറിസ്റ്റ് ബസുകള്‍ക്ക് കൊച്ചിയിൽ പിടിവീണു. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സര്‍വീസ് നടത്താനാകില്ല

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ക്യാബിനിലെ വ്‌ളോഗ് ചിത്രീകരണം, അപകടകരമായ ലേസര്‍ ലൈറ്റുകള്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

New Update
tourist-bus

കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കി. 

Advertisment

എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളും ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച 15 ഓളം ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ക്യാബിനിലെ വ്‌ളോഗ് ചിത്രീകരണം, അപകടകരമായ ലേസര്‍ ലൈറ്റുകള്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സര്‍വീസ് നടത്താന്‍ പാടില്ല.

കൂടാതെ, ഗുരുതരമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കി. 

വരും ദിവസങ്ങളിലും വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

Advertisment