/sathyam/media/media_files/2025/10/24/pinarai-vijayan-narendra-modi-2025-10-24-14-30-29.jpg)
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടത് മുന്നണി സത്യാഗ്രഹ സമരം പ്രഖ്യാപിച്ചിരിക്കുന്നു.
കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നാണ് സിപിഎം പ്രഖ്യാപനം.
കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നെന്നാണ് സിപിഎം ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതിന് പിന്നിൽ നിരവധി ലക്ഷ്യങ്ങളുണ്ട്.
സംസ്ഥാനത്ത് എൽഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ പല പദ്ധതികളും ഇനിയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി എന്ന ആരോപണം ഉന്നയിക്കുന്നത്.
ബിജെപിയുമായും പ്രധാനമന്ത്രി മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഒത്ത് കളിക്കുന്നെന്ന വിമർശനവും പലപ്പോഴും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് തലസ്ഥാനത്ത് കേന്ദ്ര സർക്കാരിനെതിരെ സത്യാഗ്രഹ സമരം സിപിഎം സംഘടിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us