ചിറക്കടവില്‍ ഒരു വാര്‍ഡില്‍ എല്‍ഡിഎഫിന്റെ രണ്ടു സ്ഥനാര്‍ഥികള്‍. സിപിഐയും കേരളാ കോണ്‍ഗ്രസ് എം സ്ഥനാര്‍ഥിയുമാണ് പ്രചാരണം തുടങ്ങിയത്. അനുനയങ്ങള്‍ക്കു വഴങ്ങാതെ ഇരുകൂട്ടരും

ആന്റണി മാര്‍ട്ടിന്‍ പ്രചാരണം തുടങ്ങിയ വാര്‍ഡില്‍ കെ.ബാലചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു സി.പി.ഐ പ്രചാരണം തുടങ്ങി.

New Update
cpi kerala congress m

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മുന്നണിക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് എല്‍.ഡി.എഫിലെ രണ്ടുപേര്‍ പ്രചാരണം തുടങ്ങി. സിപിഐ സ്ഥാനാര്‍ഥിയായി കെ. ബാലചന്ദ്രനും കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ആന്റണി മാര്‍ട്ടിന്‍ ജോസഫ് സ്വതന്ത്രനായുമാണു പ്രചാരണ രംഗത്തുള്ളത്.

Advertisment

കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണു പ്രതിസന്ധിയായത്. ചിറക്കടവ് പഞ്ചായത്തിലെ നിലവിലെ അംഗം കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി മാര്‍ട്ടിന് മത്സരിക്കാന്‍ വാര്‍ഡില്ലാത്തതാണ് എല്‍.ഡി.എഫിലെ പ്രതിസന്ധിക്കു കാരണം.  


പഞ്ചായത്തില്‍ സി.പി.എം പതിനഞ്ച് സീറ്റില്‍ മത്സരിക്കും. സി.പി.ഐക്ക് മൂന്നും കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ചുവാര്‍ഡും എന്നതായിരുന്നു ധാരണ. എന്നാല്‍ സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട പത്താം വാര്‍ഡ് സി.പി.എം ഏറ്റെടുത്തു.

പകരം കേരള കോണ്‍ഗ്രസിന് അനുവദിച്ച അഞ്ച് വാര്‍ഡിലൊന്നു സി.പി.ഐക്ക് വേണമെന്ന വാദമാണ് പ്രശ്നമായത്. ആന്റണി മാര്‍ട്ടിന്‍ പ്രചാരണം തുടങ്ങിയ വാര്‍ഡില്‍ കെ.ബാലചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു സി.പി.ഐ പ്രചാരണം തുടങ്ങി.


10-ാം വാര്‍ഡ് ഇത്തവണ സിപിഎം മത്സരിക്കാന്‍ ഏറ്റെടുത്തതോടെ പകരം ഏഴാം വാര്‍ഡ് നല്‍കാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് സിപിഐ നേതൃത്വം വിശദീകരിക്കുന്നത്.


കേരള കോണ്‍ഗ്രസ് (എം) -ന് അഞ്ച് വാര്‍ഡ് നല്‍കാമെന്ന ആദ്യ ധാരണയില്‍നിന്നുള്ള ഈ മാറ്റം അംഗീകരിക്കാന്‍ അവരും തയ്യാറായിട്ടില്ല. കേരളാ കോണ്‍ഗ്രസ് എം എല്‍.ഡി.ഫ് പ്രചാരണങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. ആന്റണി മാര്‍ട്ടിന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായണ് നിലവില്‍ നില്‍ക്കുന്നത്. പ്രചാരണങ്ങളുമായി ആന്റണിയും കൂട്ടരും സജീവമാണ്.

ഇതിനിടെ എല്‍.ഡി.എഫ് യോഗം ചേര്‍ന്നു പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജും ഒത്തുതീര്‍പ്പിന് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

Advertisment