എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്. സിപിഎമ്മിലെ അമ്പിളി സജീവന്‍ പ്രസിഡന്റായി. ഇക്കുറിയും വിട്ടു നിന്നു യുഡിഎഫ്. സംവരണമായതിനാല്‍ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയായിരുന്നു

New Update
ambily sajeevan

കോട്ടയം: എരുമേലി പഞ്ചായാത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന്. ശ്രീനിപുരം വാര്‍ഡില്‍ നിന്ന് ജയിച്ച സി.പി.എമ്മിലെ അമ്പിളി സജീവന്‍ പ്രസിഡന്റായി.  

Advertisment

ഇന്നത്തെ യോഗത്തിന് ക്വോറം നിര്‍ബന്ധമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് മുടങ്ങിയില്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ഇന്നും യുഡിഎഫ് വിട്ടു നിന്നു.


ഇതോടൊപ്പം പമ്പാവാലിയില്‍ നിന്നു വിജയിച്ച സ്വതന്ത്രന്‍ ടോമും മാറി നിന്നു. 24 അംഗങ്ങളില്‍ 14 അംഗങ്ങളുമായി ഭൂരിപക്ഷമുള്ള യുഡിഎഫില്‍ പട്ടിക വര്‍ഗ അംഗമായി ആരുമില്ല. 

പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ സംവരണമായതിനാല്‍ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റായി ഭരണം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുഡിഎഫ് വിട്ടു നില്‍ക്കുകയായിരുന്നു.  


ഏഴ് അംഗങ്ങളുടെ വോട്ടാണ് അമ്പിളിക്കു ലഭിച്ചത്. ബിജെപിയില്‍ ഉമ്മിക്കുപ്പ വാര്‍ഡിലെ അംഗം കെ കെ രാജനു രണ്ടു വോട്ടുകളാണ് കിട്ടിയത്. 


ഭൂരിപക്ഷം ഇല്ലാതെ തന്നെ ഭരണത്തിലേക്ക് എല്‍ഡിഎഫ് എത്തുകയാണെന്ന പ്രത്യേകതയാണ് ഇവിടെ. വൈസ് പ്രസിഡന്റ് സ്ഥാനം ആണ് നിലവില്‍ യുഡിഎഫിനുള്ളത്.

Advertisment