/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റിൽ പതിനൊന്നിലും സിപിഎം മത്സരിക്കും.
സിപിഐയും ആർജെഡിയും രണ്ട് വീതം സീറ്റു കളിലും എൻസിപിയും കേരള കോൺഗ്രസ് എമ്മും ഓരോ സീറ്റുകളിലും മത്സരിക്കും.
സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായ കണിയാംപറ്റ ഇത്തവണ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയാണ് സീറ്റ് ധാരണ പൂർത്തിയാക്കിയത്.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ഭാരവാഹിയുമായ ജിതിൻ കെആർ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻപി കുഞ്ഞുമോൾ, എഴുത്തുകാരി റഹീമ വാളാട് എന്നിവരാണ് സിപിഎം നിരയിലെ പ്രമുഖ സ്ഥാനാർത്ഥികൾ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എത്തിയപ്പോൾ നറുക്കെടുപ്പിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.
പിണറായി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അണിനിരത്തിയാണ് ഇത്തവണ എൽഡിഎഫിൻ്റെ പ്രചാരണം. വയനാട്ടിൽ ഇടതുമുന്നണി യുടെ പ്രകടന പത്രിക 21ന് പുറത്തിറക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us