/sathyam/media/media_files/2026/01/18/ldf-2026-01-18-21-03-18.jpg)
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ പ്രചരണ ജാഥകൾക്ക് നാളെ തുടക്കമാവുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം ആത്മവിശ്വാസം വീണ്ടെടുക്കാനും ജനങ്ങളിലേക്ക് നേരിട്ടെത്താനുമാണ് ഈ ജാഥകളിലൂടെ മുന്നണി ലക്ഷ്യമിടുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയാണ് നാളെ തുടങ്ങുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഫെബ്രുവരി മൂന്നിനും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നയിക്കുന്ന മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിനും തുടങ്ങും.
വടക്കൻ മേഖലാ ജാഥ നാളെ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
/filters:format(webp)/sathyam/media/media_files/2025/02/21/9xusdIsSh67iKpdHqhOd.jpg)
കാസർകോട്, കണ്ണൂർ,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 16ന് പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ സമാപിക്കും.
സർക്കാരിൻെറ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും നവകേരള സൃഷ്ടിക്കായുളള ആശയങ്ങൾ പങ്കുവെക്കുകയുമാണ് നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ജാഥകളുടെ രാഷ്ട്രീയ ലക്ഷ്യം.
എന്നാൽ ജാഥ നയിക്കുന്ന എം.വി.ഗോവിന്ദനും ബിനോയ് വിശ്വവും നല്ല കാമ്പയിനർമാരോ രാഷ്ട്രീയ സംവേദനക്ഷമതയുളളവരോ അല്ലാത്തതിനാൽ ജാഥകൾ എത്രത്തോളം ഗുണകരമാകുമെന്ന് ഇടത് മുന്നണി നേതാക്കൾക്ക് തന്നെ ആശങ്കയുണ്ട്.
കേരളാ കോൺഗ്രസ് എം നേതാവ് ജോസ്.കെ.മാണി നയിക്കുന്ന ജാഥ ക്രൈസ്തവ-മലയോര കർഷകമേഖലകളിൽ ഗുണം ചെയ്തേക്കും എന്നതിൽ മാത്രമാണ് നേതാക്കൾ ആശ്വാസം കൊളളുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള 'ഫിസിക്കൽ എക്സർസൈസ്' എന്നതിന് അപ്പുറം ജാഥകൾ കൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
/filters:format(webp)/sathyam/media/media_files/2025/11/20/jose-k-mani-kerala-congress-m-2025-11-20-20-21-35.jpg)
രാഷ്ട്രീയ പ്രതികരണങ്ങളിൽ പലപ്പോഴും നിയന്ത്രണം വിടുന്ന എം.വി.ഗോവിന്ദനും ബിനോയ് വിശ്വവും വിവാദങ്ങളുണ്ടാക്കാനുളള സാധ്യതയും നേതാക്കൾ തളളിക്കളയുന്നില്ല. എന്നാൽ ജാഥകൊണ്ട് ഇടത് മുന്നണി അണികളെയെങ്കിലും സ്വാധീനിക്കാൻ ആകുമെന്ന് പ്രതീക്ഷ വെക്കുന്നവരും ഉണ്ട്.
തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി പ്രവർത്തകരെ സജീവമാക്കാനും തദ്ദേശ പോരിൽ ഉണ്ടായ ആലസ്യം മാറ്റാനും ഇത്തരം ജാഥകൾ സഹായിക്കും എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ സ്വന്തം അണികളെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിയും. ക്ഷേമ പെൻഷൻ വർദ്ധനവ്, ലൈഫ് മിഷൻ തുടങ്ങിയവ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ജാഥാ വേദി ഉപയോഗിക്കാം.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനയും രാഷ്ട്രീയ നയങ്ങളും ജനമധ്യത്തിൽ ചർച്ചയാക്കാൻ ജാഥകൾക്ക് സാധിക്കുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു.
വർഗീയ വിരുദ്ധ രാഷ്ട്രീയവും മതേതര നിലപാടുകളും ഉയർത്തിക്കാട്ടി ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ജാഥകൾ സഹായിച്ചേക്കാം. എന്നാൽ ജാഥകളും അതിൻെറ സംഘാടനവും പഴയത് പോലെ യാന്ത്രികമായി മാറിയാൽ ഉദ്ദേശിച്ച ഫലം ഉണ്ടാകാൻ പോകുന്നില്ല.
/filters:format(webp)/sathyam/media/media_files/2025/12/28/ldf-pala-2025-12-28-20-49-26.jpg)
ഇവിടെയാണ് ജാഥ നയിക്കുന്നവരുടെ റോൾ പ്രസക്തം ആകുന്നത്.ജനക്കൂട്ടത്തെ ആകർഷിക്കാനോ പിടിച്ചിരുത്താനോ കഴിയുന്ന സവിശേഷ രാഷ്ട്രീയ വ്യക്തിത്വങ്ങളല്ല എം.വി.ഗോവിന്ദനും ബിനോയ് വിശ്വവും.
ഇരു പാർട്ടികളുടെയും ചരിത്രത്തിലെ ഏറ്റവും ദുർബലരായ സെക്രട്ടറിമാർ എന്ന വിമർശനം നേരിടുന്ന ഈ നേതാക്കൾക്കുളള രാഷ്ട്രീയ പരീക്ഷ കൂടിയായി ജാഥകൾ മാറും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രചരണ ജാഥകളുമായി ഇറങ്ങുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി ഇടതുമുന്നണിയുടെ ആത്മവിശ്വാസത്തിന് ക്ഷതമേൽപ്പിക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ മുന്നേറ്റവും ബിജെപിയുടെ സ്വാധീനവും എൽഡിഎഫിന് കനത്ത ഭീഷണിയാണ്.ഭരണ വിരുദ്ധ വികാരം: പത്ത് വർഷത്തെ ഭരണത്തിന് ശേഷമുണ്ടാകുന്ന സ്വാഭാവികമായ ഭരണവിരുദ്ധ വികാരം മറികടക്കുക എന്നത് എളുപ്പമാകില്ല.
കെഎസ്ആർടിസി പെൻഷൻ, ശമ്പളം തുടങ്ങിയ വിഷയങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രതിപക്ഷം ജാഥയ്ക്കെതിരെയുള്ള ആയുധമാക്കാൻ സാധ്യതയുണ്ട്. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം നടപ്പിലാകാത്തതും വിമർശന വിധേയമാകും.
സീറ്റ് വിഭജന ചർച്ചകളിലും നയപരമായ കാര്യങ്ങളിലും ഘടകകക്ഷികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ജാഥയുടെ ഐക്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
തദ്ദേശ തോൽവിയുടെ കാര്യങ്ങളിൽ സിപിഎമ്മിൻെറ സമീപനമല്ല സിപിഐക്കുളളത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥയിലും ആ സമീപനം തന്നെ സ്വീകരിച്ചാൽ ഭിന്നത വീണ്ടും ചർച്ചയായേക്കും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിൽ ഉണ്ടായ കുറവ് പരിഹരിക്കാൻ എൽഡിഎഫിന് ഈ ജനസമ്പർക്ക പരിപാടി അത്യന്താപേക്ഷിതമാണ്.
വടക്കൻ മേഖലയിൽ എം.വി. ഗോവിന്ദനും, മധ്യകേരളത്തിൽ ജോസ് കെ. മാണിയും, തെക്കൻ മേഖലയിൽ ബിനോയ് വിശ്വവും നയിക്കുന്ന ജാഥകൾ എത്രത്തോളം ജനങ്ങളെ ആകർഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പ്രകടനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us