/sathyam/media/media_files/2025/11/13/lathika-subhash-2-2025-11-13-17-51-00.jpg)
കോട്ടയം: നഗരസഭയില്‍ തിരുനക്കര 48 -ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ലതികാ സുഭാഷ്.
കോട്ടയം നഗരസഭയില്‍ എന്‍.സി.പി (എസ്)നു തിരുനക്കര വാര്‍ഡ് വിട്ടു നല്‍കിയിരുന്നു.
അധ്യക്ഷ സ്ഥാനാം ലക്ഷ്യമിട്ടാണു ലതികയെ എന്‍.സി.പി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്നണി ചര്‍ച്ചയിലാണ് എല്‍.ഡി.എഫ് തിരുനക്കര വാര്‍ഡ് എന്‍.സി.പിയ്ക്കു വിട്ടു നല്‍കിയത്.
ഇന്നു ചേര്‍ന്ന എന്‍.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ലതികാ സുഭാഷ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായിട്ടുണ്ട്. നിലവില്‍ എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റാണു ലതികാ സുഭാഷ്.
കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ അധ്യക്ഷയുമാണ്. മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാണ്. മലമ്പുഴയിൽ വി.എസ് അച്യുതാനന്ദന് എതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായും, ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us