/sathyam/media/media_files/2025/12/13/vn-vasavan-3-2025-12-13-15-36-46.jpg)
കോട്ടയം: മന്ത്രി വി.എന്‍ വാസവന്റെ മണ്ഡലത്തിലെ തിരുവാര്‍പ്പ് ഒഴികയുള്ള പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനു നഷ്ടപ്പെട്ടു.
2020ല്‍ കുമരകം, തിരുവാര്‍പ്പ്, അയ്മനം, നീണ്ടൂര്‍ പഞ്ചായത്തുകളും, ഏറ്റുമാനൂര്‍ ബ്ലോക്കും എല്‍.ഡി.എഫിന്റെ കൈവശമായിരുന്നു.
ഇന്നു തിരുവാര്‍പ്പ് പഞ്ചായത്ത് മാത്രമാണ് എല്‍.ഡി.എഫിനു ഭരണം പിടിക്കാനായത്. ഇതില്‍ അയ്മനം, കുമരകം പഞ്ചായത്തുകള്‍ സി.പി.എമ്മിന്റെ കുത്തകയായിരുന്നു.
അയ്മനം പഞ്ചായത്തില്‍ ബി.ജെ.പിയാണു ഭരണത്തില്‍ എത്തിയതെന്നതും പ്രത്യേകതയാണ്. അയ്മനത്ത് ബിജെപിയുടെ ബിന്ദു ഹരികുമാര്‍ പ്രസിഡന്റായും
അനു ശിവപ്രാസാദ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫ് പ്രതീക്ഷവെച്ച കുമരകത്ത് കോണ്‍ഗ്രസ്-ബിജെപി പിന്തുണയില്‍ സ്വതന്ത്രന്‍ എ.പി ഗോപി പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ടു.
നിലവില്‍ എല്‍ഡിഎഫ് എട്ട്, യുഡിഎഫ് (സ്വതന്ത്രനടക്കം) അഞ്ച്, ബിജെപി മൂന്ന് എന്നിങ്ങനെയാണു കക്ഷിനില. എല്‍ഡിഎഫിലെ കെ.എസ് സലിമോനാണു മത്സരിച്ചത്.
അതിരമ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ ഒ.എ സജി അധ്യക്ഷയായി. ആര്‍പ്പൂക്കരയില്‍ യു.ഡി.എഫിന്റെ ആനന്ദ് പഞ്ഞിക്കാരന്‍ അധ്യക്ഷനായി.ബീനാ രാജേന്ദ്രനാണ് ഇവിടെ ഉപാധ്യക്ഷ. ഇടതു ശക്തികേന്ദ്രമായിരുന്ന ഇവിടെ ഒരു സീറ്റിലേക്ക് എല്‍.ഡി.എഫ് ചുരുങ്ങിയിരുന്നു.
ഏറ്റുമാനൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് ടോമി കുരുവിള അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനും യു.ഡി.എഫാണു വിജയിച്ചത്.
എല്‍.ഡി.എഫിന്റെ ദയീനയ പ്രകടനം മന്ത്രി വാസവനെ ആശങ്കപ്പെടുത്തുന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വാസവന്‍ തന്നിയായിരിക്കും ഏറ്റുമാനൂരില്‍ നിന്നു മത്സരിക്കുക.
എന്നാല്‍, വോട്ട് ഷെയറില്‍ ഉണ്ടായ ചോര്‍ച്ച തിരിച്ചടിയാണ്. യു.ഡി.എഫിനൊപ്പം ബി.ജെ.പിയും ഇവിടെ വളര്‍ന്നു എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us