/sathyam/media/media_files/2025/12/31/jatha-2025-12-31-14-40-24.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടി മറികടന്ന് നിയമസ്ഥാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ എൽ.ഡി.എഫ് നീക്കം തുടങ്ങി.
ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഘടക കക്ഷി നേതാക്കളെ കൂടി മുൻനിർത്തി മൂന്ന് മേഖലാ ജാഥകൾ സംഘടിപ്പിക്കാനാണ് എൽ.ഡി. എഫ് തീരുമാനം.
തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് ഭാഗങ്ങളായി തരംതിരിച്ച് മൂന്ന് ജാഥകള്‍ നടത്താനാണ് തീരുമാനം.
സിപിഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ഈ ജാഥകൾ നയിക്കാനെത്തും.
വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നയിക്കും.
വൈസ് ക്യാപ്റ്റന്മാരേയും മാനേജര്‍മാരേയും ജാഥ അംഗങ്ങളേയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും.
എല്ലാ ജാഥയുടെയും സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും.
കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയുടെ മുഖ്യവിഷയം.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ എംവി ഗോവിന്ദന്‍ പര്യടനം നടത്തും.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നുപോകും. ജാഥ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള എല്‍ഡിഎഫ് യോഗം ജനുവരി ആദ്യം ചേരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us