/sathyam/media/media_files/2026/03/02/pinarayi-govindan-baby-2026-03-02-15-22-32.jpg)
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് ക​ട​ക്കു​ന്നു. ആ​ർ​ക്കും അ​ധി​ക സീ​റ്റി​ല്ലെ​ന്നും നി​ല​വി​ലെ സ്റ്റാ​റ്റ​സ്കോ തു​ടാ​ര​ൻ എ​ൽ​ഡി​എ​ഫി​ലെ വ​ലി​യ ക​ക്ഷി​യാ​യ സി​പി​എം തീ​രു​മാ​നി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് 12 സീ​റ്റ് ന​ൽ​കും.
കു​റ്റ്യാ​ടി​യും തി​രു​വ​ന​ന്ത​പു​ര​വും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ൽ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ഒ​രു ക​ക്ഷി​ക്ക് മാ​ത്ര​മാ​യി സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ അ​റി​യി​ക്കും. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന പൊ​തു​വി​കാ​രം പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്.
ഇ​തു സം​ബ​ന്ധി​ച്ച് ആ​ന്‍റ​ണി രാ​ജു​വു​മാ​യി സി​പി​എം ച​ർ​ച്ച ന​ട​ത്തും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച വ​ട​ക​ര, കൂ​ത്തു​പ​റ​മ്പ്, ക​ൽ​പ്പ​റ്റ സീ​റ്റു​ക​ളാ​യി​രി​ക്കും ആ​ർ​ജെ​ഡി​ക്ക് ല​ഭി​ക്കു​ക. കൂ​ടു​ത​ൽ സീ​റ്റ് ആ​ർ​ജെ​ഡി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി​പി​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.
നാ​ലാം തീ​യ​തി വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഇ​ട​ത് മു​ന്ന​ണി​യോ​ഗം ചേ​രു​ക. അ​തി​ന് മു​മ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും അ​ഞ്ചി​ന് സം​സ്ഥാ​ന സ​മി​തി​യും ചേ​രു​ന്നു​ണ്ട്. തു​ട​ർ​ന്ന് അ​ധി​കം വൈ​കാ​തെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പു​റ​ത്തി​റ​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us