/sathyam/media/media_files/2025/12/16/pinarai-vijayan-mv-govindan-2025-12-16-14-07-04.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശത്തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി പ്രാഥമികമായി വിലയിരുത്തി ഇടതുമുന്നണി യോഗം പിരിഞ്ഞു. പ്രതീക്ഷിച്ചത്ര വിജയം ഉണ്ടായില്ലെന്നും ആഴത്തിലുള്ള അവലോകനം പിന്നീട് നടക്കുമെന്നുമാണ് എൽ.ഡി.എഫ് കൺവീനർ ടി. പി രാമകൃഷ്ണൻ വ്യക്തമാക്കുന്നത്.
മുന്നണിയിലെ കക്ഷികൾ ആദ്യം സ്വന്തം പാർട്ടികളിൽ അവലോകനം നടത്തിയ ശേഷം വീണ്ടും ചേരുന്ന മുന്നണി യോഗത്തിൽ ആഴത്തിലുള്ള വിശകലനം നടത്താനാണ് ധാരണയായിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2025/12/16/tp-ramakrishnan-2025-12-16-14-11-00.jpg)
മുന്നണിയിലെ പ്രധാനകക്ഷികളായ സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നീ കക്ഷികൾക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് എതിരാക്കിയത്. മറ്റൊരും ചെറിയ കക്ഷിയായ കേരളകോൺഗ്രസ് ബിക്കും പിടിച്ചു നിൽക്കാനായില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ചിലയിടത്തെങ്കിലും മുന്നണിക്ക് ജയിക്കാനായിട്ടുണ്ട്.
എന്നാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യു.ഡി.എഫിന് നഷ്ടമായ മേൽക്കൈ തിരിച്ചുപിടിച്ചുവെന്നാണ് യോഗത്തിലെ പ്രാഥമിക വിലയിരുത്തൽ.
തിരുവനന്തപുരത്ത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെങ്കിലും തൃശ്ശൂരടക്കമുള്ള മറ്റ് ജില്ലകളിൽ ബി.ജെ.പിക്ക് വോട്ട് ശോഷണം സംഭവിച്ചുവെന്നും വിലയിരുത്തലുണ്ട്.
ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടു ബാങ്കിൽ വിള്ളൽ വീണുവെന്ന യാഥാർത്ഥ്യവും യോഗത്തിൽ വിശദീകരിക്കപ്പെട്ടു. എന്നാൽ അതിന്മേൽ ആഴത്തിലുള്ള വിശകലനം അടുത്ത യോഗത്തിൽ നടക്കും.
ന്യൂനപക്ഷങ്ങളും ഒരു വിഭാഗം മുന്നോക്കക്കാരും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചുവെന്നും വാദമുണ്ട്. വടക്കൻ ജില്ലകളിൽ യു.ഡി.എഫിന് മേൽക്കൈ ഉണ്ടെന്ന വാദവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എന്തായാലും എല്ലാ പാർട്ടികളുടെയും അവലോകനത്തിന് ശേഷമാവും ഇനി മുന്നണി യോഗം ചേർന്ന് ആഴത്തിലുള്ള വിശകലനം നടത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us