ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2024/12/13/f7YNSV1pgPYWwvh3nkOW.png)
തിരുവനന്തപുരം:പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മെയ് 17 ന് (ശനി) ടെക്നോപാര്‍ക്കില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.
Advertisment
ഡോട്ട് നെറ്റ് (എംവിസി, സി#,എഎസ് പി ഡോട്ട് നെറ്റ്), ജാവ സ്പ്രിംഗ് ബൂട്ട് / മൈക്രോസര്‍വീസസ്, മെയിന്‍ഫ്രെയിം, ക്യുഎ ഓട്ടോമേഷന്‍, ഡോട്ട് നെറ്റ് എന്നിവയില്‍ നാലു മുതല്‍ ഒമ്പത് വര്‍ഷം വരെ പരിചയസമ്പന്നരായ ഐടി പ്രൊഫഷണലുകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
ടെക്നോപാര്‍ക്ക് കാമ്പസിലെ ടിസിഎസ് ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്‍റര്‍വ്യൂ. ടെക്നോപാര്‍ക്ക് കാമ്പസിലെ ടിസിഎസില്‍ നിലവില്‍ 200 ഓളം ഒഴിവുകളാണുള്ളത്. ഏറ്റവും പുതിയ ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോട്ടോകോപ്പി, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവരണം.
രജിസ്ട്രേഷന്:https://ibegin.tcs.com/iBegin/jobs/search