/sathyam/media/media_files/mZt1Kc6AwAwAvuK62ZsY.jpg)
ആലുവ: മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ 113 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള കൗമുദി ദിനപ്പത്രം വിവിധമേഖലകളില്‍ കഴിവുതെളിയിച്ച് ശ്രദ്ധേയരായ വനിതകള്‍ക്ക് അമെയ്സിംഗ് വുമണ്‍ പുരസ് കാരം നല്‍കുന്നു.
ആലുവ ചൂര്‍ണ്ണിക്കര ഗ്രാമപ്പഞ്ചായത്തിലെ തായിക്കാട്ടുകര സ്റ്റാന്റേര്‍ഡ് പോട്ടറി വര്‍ക്ക്സ് ഹൈസ്കൂളിലെ (എസ്.പി.ഡബ്ള്യൂ.എച്ച്.എസ്.) പ്രധാന അധ്യാപിക ലീന എസ്. കര്‍ത്ത പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു.
മലയാളം അധ്യാപികയും പ്രഭാഷകയും ഭാഷാപ്രചാരകയുമായ ലീന കര്‍ത്ത മികച്ച സംഘാടക കൂടിയാണ്. ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രം പേറുന്ന സ്കൂളിന് ഉയര്‍ന്ന പഠന നിലവാരത്തോടെ നൂറു ശതമാനം വിജയം കൈവരിയ്ക്കാനായതിനു പിന്നില്‍ ലീന ടീച്ചറിന്റെ പരിശ്രമങ്ങള്‍ ഏറെയുണ്ട്.
/sathyam/media/media_files/i4Zf2PjqY2iQihnuzWKo.jpg)
2022-23 അധ്യയനവർഷം തായിക്കാട്ടുകര ഹൈസ്‌കൂളിലെ എസ്എസ്.എല്‍.സി. ബാച്ച് നൂറുശതമാനം വിജയം നേടി. നാലു പേര്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കി. സാഹിത്യ, കലാ, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ലീന ടീച്ചറുടെ സ്കൂളിലെ കുട്ടികള്‍ സജീവമാണിന്ന്.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ സെക്രട്ടറിയാണ് ടീച്ചര്‍. കലാ, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈ മാതൃകാധ്യാപിക.
ചൊവ്വര ഊരപ്രമഠം പരേതനായ ഭാസ്കരന്‍ കര്‍ത്തായുടെയും സാവിത്രി കുഞ്ഞമ്മയുടെയും മകളാണ്. സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അധ്യാപകനായി വിരമിച്ച കോതമംഗലം പിണ്ടിമന മനയത്ത് ശശികുമാര്‍ കര്‍ത്തായാണ് ഭര്‍ത്താവ്. മക്കള്‍ അക്ഷയ്, അനാമിക. അഞ്ജലി മരുമകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us