പുലിപ്പേടിയിൽ വീണ്ടും പത്തനാപുരം. ജനവാസ മേഖലയിലിറങ്ങിയ പുലി പോത്തിനെ ആക്രമിച്ചു. ഭീതിയിൽ തദ്ദേശവാസികൾ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
a

കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലിയുടെ ആക്രമണം. പുന്നല ചെമ്പ്രാമണ്‍ തോങ്കോട് വീട്ടില്‍ സുഭദ്രയുടെ പോത്തിനെയാണ് ആക്രമിച്ചത്. പുലര്‍ച്ചെയാണ് പുലി പോത്തിനെ ആക്രമിച്ചത്.

Advertisment

വനത്തോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോള്‍ പുലി ഓടി രക്ഷപ്പെട്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.


പത്തനാപുരത്ത് കഴിഞ്ഞ ദിവസവും ജനവാസ മേഖലയിൽ പുലി ഇറങ്ങിയിരുന്നു. പുലിയെ കണ്ട വീട്ടുകാർ നാട്ടുകാരേയും ഫോറസ്റ്റ് സംഘത്തെയും വിവരമറിയിച്ചു. 


പിന്നീട് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒട്ടേറെ നേരം തിരഞ്ഞെങ്കിലും പുലിയെ കണ്ടെത്തിയില്ല.

Advertisment