/sathyam/media/media_files/2025/03/02/3zG4COdh5MFIKpiPQA0I.jpg)
കൽപ്പറ്റ: വയനാട് നെടുമ്പാല എസ്റ്റേറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി വെടിവയ്ക്കുകയായിരുന്നു.
നൂറോളം വരുന്ന ആര്‍ ആര്‍ ടി സംഘം പുലിയെ വളഞ്ഞാണ് മയക്കുവെടി വച്ചത്. മുന്‍കാലുകള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലി ആരോഗ്യവാനാണെന്നു വിലയിരുത്തി.
നെടുമ്പാല എസ്റ്റേറ്റിലാണ് പുലി കെണിയില്‍ കുടുങ്ങിയത്. പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് വിവരം. മയക്കുവെടിയേറ്റ് തളര്‍ന്ന ശേഷം പുലിയെ ഇവിടെനിന്ന് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റും.
പുലി കുടുങ്ങിയതറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചു കൂടിയത്. വെടിയേറ്റാല്‍ പുലി അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്തി സുരക്ഷാ മുന്‍കരുതല്‍ എടുത്ത ശേഷമാണ് മയക്കുവെടി വച്ചത്.
സ്ഥലത്തുനിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്കിടെ പുലിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മയക്കുവെടി വച്ച പുലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനമെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us