/sathyam/media/media_files/2025/03/25/7ohwozv5X2O6k9d2jZpb.jpg)
ഇടുക്കി: പീരുമേട്ടില്‍ പുലിയുടെ ആക്രമണം. ലോട്ടറി തൊഴിലാളിയും ഭിന്നശേഷിക്കാരനുമായ പീരുമേട് റാണികോവില്‍ പുതുവലില്‍ മണിഭവനില്‍ മണികണ്ഠന് നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ട് എന്ന അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് മക്കളുടെ അരികിലേക്ക് എത്തിയ മണികണ്ഠനെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. വീടിന്റെ ഗേറ്റ് കടന്ന് ഉള്ളില്‍ പ്രവേശിച്ച മണികണ്ഠന്റെ തൊട്ടു പിന്നിലായി പുലി എത്തുകയായിരുന്നു.
മകളുടെ സംയോജിതമായി ഇടപെടല്‍ കൊണ്ടാണ് മണികണ്ഠന്റെ ജീവന്‍ രക്ഷപ്പെട്ടത്. രണ്ട് പുലികള്‍ ഉണ്ടായിരുന്നു എന്നാണ് മണികണ്ഠനും മകളും പറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പീരുമേട് പഞ്ചായത്തിലെ പട്ടുമല, ചൂളപ്പിരട്ട് പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു ഈ പ്രദേശത്ത് വനപാലകര്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടെയാണ് പീരുമേട് പഞ്ചായത്തിലെ കുരിശുമുട്ട, റാണികോവില്‍പുതുവലില്‍ പ്രദേശങ്ങളിലായി പുലി എത്തിയത് കുരിശുമുട്ട പ്രദേശത്ത് കണ്ടത്തില്‍ ഭാനുപ്രസാദിന്റെ വീട്ടിലെ നായയെ ആക്രമിച്ചു.
ഇതേ പ്രദേശത്ത് തന്നെയുള്ള ആരോഗ്യം എന്നയാളുടെ നായയെ കൊന്നു ഭക്ഷിച്ച് പകുതി ഉപേക്ഷിച്ച് നിലയിലും കണ്ടെത്തി. പുലിയെ പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us