സുൽത്താൻ ബത്തേരി: വീണ്ടും ഭീതിപരത്തി നമ്പ്യാർകുന്നിൽ പുലിയുടെ സാന്നിധ്യം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ പുലിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തു. നമ്പ്യാർകുന്ന് തടത്തിപ്ലാക്കിൽ വിൽസന്റിന്റെ വളർത്തുനായയെയാണ് പുലി കൊന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി നമ്പ്യാർകുന്നിന്റെ പരിസര പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഭീതി പരത്തുന്നുണ്ട്. പുലിയെ പിടിക്കാൻ വനംവകുപ്പ് ദിവസങ്ങൾക്കു മുൻപ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.