കൊച്ചി ബിനാലെയുടെ ചരിത്രപ്രാധാന്യവും നിഖില്‍ ചോപ്രയുടെ കലാദര്‍ശനവും പങ്ക് വച്ച് ലെറ്റ്സ് ടോക്ക്

New Update
KMB 2025

കാസര്‍കോഡ്: കൊച്ചി മുസിരിസ് ബിനാലെയുടെ ചരിത്രവും ക്യൂറേറ്റര്‍ നിഖില്‍ ചോപ്രയുടെ സമകാലീന കലാ ദര്‍ശനവും പങ്ക് വച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തിയ ലെറ്റ്‌സ് ടോക്ക് പ്രഭാഷണ പരമ്പര ശ്രദ്ധേയമായി. കൊച്ചിയുടെ ചരിത്രപ്രാധാന്യത്തെയും ബിനാലെയുടെ തുടക്ക കാലത്തെക്കുറിച്ചും കെബിഎഫ് പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസ സംസാരിച്ചു.

കൊച്ചിയും ഗോവയും തന്റെ സമകാലീന കലാ ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് നിഖില്‍ ചോപ്ര സദസ്സിന് മുന്നില്‍ വിവരിച്ചു. ഇഴചേര്‍ന്ന് കിടക്കുന്ന അടുപ്പമാണ് കൊച്ചിയ്ക്കും ഗോവയ്ക്കുമുള്ളത്. കൊച്ചിയുടെ സാംസ്‌ക്കാരിക വൈവിദ്ധ്യം മറ്റെവിടെയും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ ദി ടൈം ബീയിംഗ് എന്ന ക്യൂററ്റോറിയല്‍ ദര്‍ശനവും അദ്ദേഹം സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു.

കൊച്ചിയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെയും വൈവിദ്ധ്യത്തെയും ലോക സദസ്സിനു മുന്നില്‍ അവതരിപ്പിക്കാനും അതു വഴി സമകാലീന കലയുടെ ആഗോളനിലവാരത്തിലുള്ള സൃഷ്ടികള്‍ ഇന്ത്യയിലേക്കെത്തിക്കാനും കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന ലെറ്റ്സ് ടോക്ക് പരിപാടിയില്‍ നൂറിലധികം പേരാണ് പങ്കെടുത്തത്. പൈതൃക സാംസ്‌ക്കാരിക പ്രവര്‍ത്തകനായ അനന്തന്‍ സുരേഷ് മോഡറേറ്ററായി.

Advertisment
Advertisment