രണ്ട് തവണ അർബുദം വന്ന് ജീവിതത്തെ തകിടം മറിച്ച യുവതിയാണ് സ്‌റ്റെഫി തോമസ്. എന്നാൽ തളരാൻ കൂട്ടാക്കാതെ സ്‌റ്റെഫി തോമസ് ജീവിതത്തെ സ്‌നേഹിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഈയടുത്ത് സ്‌റ്റെഫി തോമസ് വാർത്തകളിൽ നിറഞ്ഞത് വൈറൽ ഫോട്ടോ ഷൂട്ടിലൂടെയായിരുന്നു. കാൻസർ അഥിജീവിതയായ സ്‌റ്റെഫിയുടെ ബ്രൈഡൽ ഫോട്ടോഷൂട്ട് ഒരേ സമയം ഏറെ പ്രചോദനവും മനോഹരവും ആയി മാറുകയായിരുന്നു.
തനിക്ക് വിവാഹിതയാകാൻ സാധിച്ചില്ലെങ്കിലും അങ്ങനെയൊരു ഫോട്ടോഷൂട്ട് നടത്താൻ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നാണ് സ്റ്റെഫി പറഞ്ഞത്. 2014 ൽ 23 വയസ്സുള്ളപ്പോഴാണ് കോട്ടയം കറുകച്ചാൽ സ്വദേശിയായ സ്റ്റെഫി തോമസ് ക്യാൻസർ ബാധ്യതയാണ് എന്ന് തിരിച്ചറിയുന്നത്. തന്നെ ഓവറിയിലുള്ള ക്യാൻസർ കാരണം ഗർഭപാത്രം സ്റ്റഫിക്ക് എടുത്തു മാറ്റേണ്ടിവന്നു.
അന്ന് അസുഖം പൂർണ്ണമായും ഭേദമായി എന്ന് കരുതി നിരവധി വിവാഹാലോചനകൾ വരികയും എന്നാൽ വിവാഹത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ക്യാൻസർ വീണ്ടും സ്റ്റഫിയെ കീഴടക്കുകയും ചെയ്യുന്നു. ഈ രോഗത്തിൽ നിന്നും മുക്തയാകാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നും സ്റ്റെഫി തന്റെ കല്യാണം എന്ന മോഹം ഉപേക്ഷിക്കുകയായിരുന്നു. 2019 അസുഖബാധിതയായപ്പോൾ തുടങ്ങിയ കീമോതെറാപ്പി ഇപ്പോഴും സ്റ്റഫി തുടർന്നു പോരുന്നു. വിവാഹമെന്ന ആഗ്രഹം മുടങ്ങിയപ്പോഴും വധുവകാനുള്ള സ്റ്റെഫിയുടെ ആഗ്രഹം അവളെ വിട്ടു പോയിരുന്നില്ല.
എന്നാൽ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട ബിനു എന്ന ഫോട്ടോഗ്രാഫറാണ് സ്റ്റെഫിയുടെ ചിത്രങ്ങളുടെ പിന്നിൽ. കോവിഡ്കാലം ഈ ആഗ്രഹത്തെ കുറച്ചൊന്നു വൈകിപ്പിച്ചു എങ്കിലും ഇപ്പോൾ സ്റ്റഫിയുടെ ആഗ്രഹം നടന്നിരിക്കുകയാണ്. സ്റ്റെഫിയുടെ ആഗ്രഹ പ്രകാരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ തീമും സെറ്റ് ചെയ്തിരുന്നത്.