ലൈഫ് ഭവന ബ്രാന്‍ഡിങ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

ലൈഫ് ഭവന ബ്രാന്‍ഡിങ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്നും ബ്രാന്‍ഡിംഗ് വേണ്ടെന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
m b ragesh 1

തിരുവനന്തപുരം: ലൈഫ് ഭവന ബ്രാന്‍ഡിങ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാന്‍ഡിംഗ് വേണമെന്ന് കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്നും ബ്രാന്‍ഡിംഗ് വേണ്ടെന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Advertisment

ബ്രാന്‍ഡിങ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന കാര്യം കേന്ദ്രമന്ത്രി
മനോഹര്‍ലാല്‍ ഖട്ടറിനെ അറിയിച്ചപ്പോള്‍ അന്തസ്സുള്ളവര്‍ അപേക്ഷിക്കുന്നത് എന്തിനെന്ന് കേന്ദ്രമന്ത്രി ചോദിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.  മനുഷ്യന്റെ അഭിമാനവും അന്തസ്സും മനസ്സിലാകാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.


അതേസമയം ബ്രഹ്‌മപുരം മാലിന്യപ്ലാന്റ്- പൂങ്കാവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. അസാധ്യമായതിനെ സാധ്യമാക്കുന്നതിന്റെ കലയാണ് ഇടത് രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

Advertisment