മരങ്ങാട്ടുപിള്ളി: ജീവിതശൈലിരോഗങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പരിശ്രമവുമായി മരങ്ങാട്ടുപിള്ളി.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജീവിതശൈലിരോഗബോധവല്‍ക്കരണം നടത്തും.
ഗ്രാമസഭകളോട് ചേര്‍ന്നാണ് ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുന്നത്. നാളെ (ശനി) 10.30ന് കുര്യനാട് ആര്‍പിഎസ് ഹാളിലും 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും രണ്ടിന് എട്ടാം വാര്‍ഡിലെ മാതൃകാ അംഗന്‍വാടിയിലും ഞായര്‍ 10.30ന് കുര്യനാട് പാവയ്ക്കല്‍ എല്‍പി സ്‌കൂളിലും രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മൂന്നിന് പൈക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളിലുമാണ് ഗ്രാമസഭയും ബോധവല്‍ക്കരണ ക്ലാസും.
ആറിന് 10.30ന് കുംഭകോട് അബ്ദുള്‍കലാം ഓഡിറ്റോറിയത്തിലും രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റിഹാളിലും ഏഴിന് 2.30ന് മാഞ്ചേരിക്കുന്ന് സാംസ്‌കാരികനിലയത്തിലും ജീവിതശൈലി രോഗബോധവല്‍ക്കരണ സെമിനാര്‍ നടക്കും.
പത്തിന് മൂന്നിന് ആണ്ടൂര്‍ ഗവ.എല്‍പിസ്‌കൂളിലും 11ന് രണ്ടിന് മണ്ണയ്ക്കനാട് അങ്കണ്‍വാടിയിലും സെമിനാര്‍ നടക്കും. 12ന് 10.30ന് 12-ാം വാര്‍ഡിലെ വേലന്‍മഹാസഭാ ഹാളിലും മൂന്നിന് വലിയപാറ എന്‍എസ്എസ് കരയോഗം ഹാള്‍, കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ ഗവ.എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലും ഗ്രാമസഭയും സെമിനാറും നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങളും സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സ്വരുമ പാലിയേറ്റീവ് കെയര്‍ കോര്‍ഡിനേറ്റര്‍ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്സ് ദീപ്തി കെ. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും സെമിനാറിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു.