New Update
/sathyam/media/media_files/KntLQBDtjt2dW8ADMLPq.jpg)
വയനാട് : വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
Advertisment
ഗിരിജ സുരേഷ് (31 ) രാധ (36) ലത (2 6 )നിഷ (44) എന്നിവർക്കാണ്
പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. വൈകിട്ട് നാലു മണിയോടെയാണ് സംഭവം.
മഴ പെയ്തപ്പോൾ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്.
അതേസമയം വടക്കൻ കേരളത്തിൽ പരക്കെ മഴ തുടരുകയാണ്.
കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പറപ്പാറ സ്വദേശി സുനീറയാണ് മരിച്ചത്. പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിയ്ക്ക് പരുക്കേറ്റു.
മലപ്പുറം വഴിക്കടവിൽ കലക്കൻ പുഴ നിറഞ്ഞൊഴുകി കൃഷിയിടങ്ങൾ വെള്ളം കയറി. പൂവത്തിപൊയിലിൽ കോഴി ഫാമിൽ വെള്ളം കയറി കോഴികൾ ചത്തു.