/sathyam/media/media_files/KntLQBDtjt2dW8ADMLPq.jpg)
തിരുവനന്തപുരം: പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടും. ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാണുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. അടുത്ത 2,3 ദിവസം സംസ്ഥാനത്ത് മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു, വൈകുന്നേരം മുതൽ രാവിലെ വരെയുള്ള സമയങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്.
അതേസമയം, ഇന്ത്യയിൽ ഈ വർഷമവസാനം ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്ത് കൊടും തണുപ്പിന് കാരണമാകും. ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാൻ 71 ശതമാനം സാധ്യതയുണ്ടെന്ന് അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 54 ശതമാനമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു.