Advertisment

രചന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

രചന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.

New Update
katha

പാലക്കാട്: രചന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2022, 2023, 2024 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കവിത സമാഹാരങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്.

Advertisment

കവിതാ സമാഹാരങ്ങളുടെ 3 കോപ്പി ഡിസംബര്‍ 20ന് മുമ്പ് സെക്രട്ടറി, നയനന്‍ നന്ദിയോട്, പൂഞ്ചേരി മന്ദിരം, മലമുറി പനയൂര്‍ പി.ഒ, പാലക്കാട് പിന്‍. 678552എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. 

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കവിത സമാഹാരത്തിന് 10001രൂപയും, പ്രശംസാ പത്രവും, മെമെന്റൊയും അടങ്ങുന്ന രചന സാഹിത്യ പുരസ്‌കാരം നല്‍കുന്നതാണ്.

2025 ഫെബ്രുവരി 1ന് നടക്കുന്ന രചന സാഹിത്യ വേദിയുടെ വാര്‍ഷിക സമ്മേളന വേദിയില്‍ ഗ്രന്ഥകര്‍ത്താവിന് സമര്‍പ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9895053945.

 

Advertisment