പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. തികഞ്ഞ ആത്മ വിശ്വാസത്തില്‍ മുന്നണികള്‍. പല സീറ്റിലും ഇനിയും സ്ഥാനാര്‍ഥികളെ കണ്ടെത്താനായില്ല

എന്‍.ഡി.എ സ്ഥനാര്‍ഥികള്‍ ഇടതു വലതു മുന്നണികള്‍ ഒറ്റക്കെട്ടാണെന്നും അഴിമതി ആരോപണങ്ങളും ശബരിമല വിവാദങ്ങളും കാട്ടിയാണ് പ്രചാരണം നടത്തുന്നത്.

New Update
ELECTION 123

കോട്ടയം: പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളൂ എന്ന അവസ്ഥയിലും പല സീറ്റീലും സ്ഥാനാര്‍ഥികളെ കണ്ടെത്താനാകാതെ മുന്നണികള്‍.

Advertisment

ജില്ലാ പഞ്ചായത്തിലേക്കടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇതിനായി തിക്കിട്ട ചര്‍ച്ചകളിലാണ് മുന്നണികള്‍.  

ഇന്നു സ്ഥനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നു യു.ഡി.എഫ് പറയുന്നു.

ചില സാങ്കേതിക കാരണങ്ങളാണ് സ്ഥനാര്‍ഥി പ്രഖ്യാപനത്തില്‍ അവശേഷിക്കുന്നതെന്നു യു.ഡി.എഫ് പറയുന്നു.

ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ലോക്ക് നഗരസഭാ പഞ്ചായത്തുകളും ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

 സര്‍ക്കാര്‍ വിരുദ്ധതയും ശബരിമല വിവാദവും വിലക്കയറ്റവും മലയോരമേഖലയിലെ വന്യമൃഗ പ്രശ്‌നവുമെല്ലാം യു.ഡി.എഫിനെ സഹായിക്കുമെന്നും നേതാക്കള്‍ കരുതുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീടുകള്‍ കയറി പ്രചാരണം നടത്തുമെന്നും നേതാക്കള്‍ പറയുന്നു.

ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് ഇടതു മുന്നണി പിടിച്ചെടുത്തതിന്റെ തനിയാവര്‍ത്തനമാകും ഇത്തവണയുമെന്നു ഇടതു നേതാക്കളുടെ പ്രതികരണം.

സര്‍ക്കാരിന്റെ വിവിധ ക്ഷേമ വികസന പദ്ധതികള്‍ വോട്ടായി മാറുമെന്നതില്‍ സംശയമില്ല. 

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞുള്ള വോട്ട് തേടല്‍ ആണ് ഇടത് പക്ഷം നടത്തുന്നത്. ജോസ് കെ. മാണിയെയും കൂട്ടരും ഇക്കുറി കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ജില്ലയില്‍ ഉണ്ട്.

എന്‍.ഡി.എ സ്ഥനാര്‍ഥികള്‍ ഇടതു വലതു മുന്നണികള്‍ ഒറ്റക്കെട്ടാണെന്നും അഴിമതി ആരോപണങ്ങളും ശബരിമല വിവാദങ്ങളും കാട്ടിയാണ് പ്രചാരണം നടത്തുന്നത്.

മോഡി മോഡല്‍ കേരളത്തിലും വന്നാലെ വികസനം ഉണ്ടാകൂ എന്നും സ്ഥാനാര്‍ഥികള്‍ പറയുന്നു.

ജില്ലയില്‍ രണ്ടു പഞ്ചായത്തുകള്‍ കഴിഞ്ഞ തവണ പിടിച്ചെടുത്തിരുന്നെങ്കില്‍ ഇക്കുറി നേട്ടം വര്‍ധിപ്പിക്കനാകുമെന്നു ബി.ജെ.പി കരുതുന്നു. 

എന്‍.ഡി.എയും ജില്ലാ പഞ്ചായത്തിലടക്കം പല സീറ്റിലും തര്‍ക്കം തുടരുന്നതിനാല്‍ പൂര്‍ണ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ല. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.

Advertisment