തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു

New Update
welfare party
തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം കമ്മീഷൻ പുറത്തിറക്കി.
Advertisment
 സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വെൽഫെയർ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിക്കാൻ കഴിയും.
നേരത്തെ തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷനിൽ ഇത് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള അറിയിപ്പാണ് വന്നിട്ടുള്ളത്.
Advertisment