/sathyam/media/media_files/2025/07/26/rain-kochi-2025-07-26-20-18-05.jpg)
കോട്ടയം: തദ്ദേശ പോരാട്ടത്തില്‍ ആശങ്കയായി മഴ.. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നയത്. വൈകുന്നേരങ്ങളിൽ മഴ ശക്തമാകുന്നത് സ്ഥനാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു.
പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി ദിവസവും മൂന്നും നാലും കിലോമീറ്റര്‍ നടന്നു വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിക്കണം. അതേസമയം, മഴയാണെങ്കില്‍ ഭവന സന്ദര്‍ശനങ്ങള്‍ മുടങ്ങും.
മിക്ക വീടുകളിലും ആളുകള്‍ പകല്‍ ജോലിക്കുപോകുന്നതിനാല്‍ വൈകുന്നേരങ്ങളാണ് സ്ഥനാര്‍ഥികള്‍ പ്രചാരണം സീജവമാക്കുന്നത്.
മഴയാണെങ്കില്‍ ഇതെല്ലാം തകിടം മറിയും. ഇന്നലെ രാവിലത്തെ തെളിച്ചം കണ്ട് ആള്‍ക്കാരെകൂട്ടി സ്ഥാനാ രഥകൾ ഇറങ്ങിവന്നപ്പോള്‍ മഴ പെയ്യുവാനും തുടങ്ങി. നൂറു വീടുകള്‍ കയറണമെന്നു കരുതിയിരുന്നെങ്കിലും ഒന്നും നടന്നില്ലായെന്നു നാതാക്കന്മാരും പ്രവര്‍ത്തകരും പറയുന്നു.
മഴയെത്തുടര്‍ന്നു സ്ഥാനാര്‍ഥികളുടെ ഏക ആശ്രയം മൊബൈല്‍ ഫോണാണ്. വാര്‍ഡിലെ വോട്ടര്‍മാരുടെ ഫോണ്‍നമ്പരുകള്‍ സംഘടിപ്പിച്ച് അവരെ വിളിക്കുകയാണിപ്പോള്‍. എന്നാലും വോട്ടര്‍മാരെ നേരില്‍കണ്ടു വോട്ടു ചോദിച്ചെങ്കിലെ അവരുടെ ഉള്ളിലുള്ളത് അറിയുവാന്‍ കഴിയുകയുള്ളുവെന്നു സ്ഥാനാര്‍ഥികള്‍ പറയുന്നു.
ഒരോ പഞ്ചായത്ത് വാര്‍ഡിലു 900 മുതല്‍ 1200 വരെയാണു വോട്ടര്‍മാരുടെ എണ്ണം. 275 മുതല്‍ 300 വരെ വീടുകളും ഇവിടെയെല്ലാം എത്തി വോട്ടു ചോദിക്കണം. ഇതോടൊപ്പം മഴയില്‍ നശിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും പുനസ്ഥാപിക്കണം.
ഇതിന് ഇരട്ടി ചെലവും വരും. കാലാവസ്ഥ അനുയോജ്യമല്ലെങ്കില്‍ എല്ലാം കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണു സ്ഥാനാര്‍ഥികള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us