കേരളം ഇന്നുവരെ കാണാത്ത വാശിയോടെ തദ്ദേശപ്പോര്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലിൽ മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച്. ശബരിമലയിലെ സ്വർണക്കൊള്ള മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപിയും യുഡിഎഫും. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും ഓരോ പ്രകടന പത്രികയുമായി കോൺഗ്രസ്. മുൻ എം.എൽ.എയും ഡിജിപിയുമെല്ലാം മത്സരക്കളത്തിൽ. ചരടുവലിക്കാൻ മുതിർന്ന നേതാക്കൾ. ചെരിപ്പിനു അനുസരിച്ചു കാല് മുറിക്കുന്ന തരത്തിൽ വാർഡ് വിഭജിച്ചത് ഇടതിന് ഗുണമാകുമോ? ഭരിക്കാൻ ഒരു അവസരം തേടി ബി.ജെ.പി. സെമിഫൈനൽ ആരു നേടുമെന്നത് സസ്‍പെൻസ് ത്രില്ലർ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുകയാണ്

New Update
election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുകയാണ്. ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വീറും വാശിയുമായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ. മൂന്നു മുന്നണികളും അരയും തലയും മുറുക്കി മത്സരരംഗത്തുണ്ട്. മുൻ എം.എൽ.എമാരും മുൻ ഡിജിപിമാരുമടക്കം മത്സരത്തിനുണ്ട്.

Advertisment

കോർപറേഷനുകളിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ മേയർ സ്ഥാനാർത്ഥികളാക്കിയാണ് മത്സരം. മുതിർന്ന നേതാക്കൾക്കാണ് പ്രചാരണത്തിന്റെയും സ്ഥാനാർത്ഥി നിർണയത്തിന്റെയും ചുമതല. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള വഴിയൊരുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷഅയം.

ഭരണത്തുടർച്ചയ്ക്കുള്ള വഴിയാണ് എൽ.ഡി.എഫിന് തദ്ദേശ വിജയം. ബി.ജെ.പിക്കാവട്ടെ പരമാവധി വോട്ടുകൾ പെട്ടിയിലാക്കി നിയമസഭയിലേക്ക് വിജയമുറപ്പിക്കാനുള്ള വഴിതെളിക്കുകയെന്നതാണ്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരിനിറങ്ങുമ്പോൾ ഇനിയുള്ള ഒരുമാസക്കാലം കേരളം വാശിയേറിയ രാഷ്ട്രീയപ്പോരിനാവും സാക്ഷിയാവുക.

images(808) ELECTION

ശബരിമലയിലെ സ്വ‌ർണക്കൊള്ളയായിരിക്കും ബിജെപിയും യുഡിഎഫും ഇത്തവണ പ്രചാരണ ആയുധമാക്കുകയെന്നാണ് സൂചന. മതാടിസ്ഥാനത്തിൽ അല്ലാതെ എല്ലാവരും ദർശനം നടത്തുന്ന ശബരിമലയിലെ വിവാദങ്ങൾ എല്ലാ വിഭാഗക്കാരെയും സ്വാധീനിക്കുന്നതാണെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയാം. മാത്രമല്ല, സി.പി.എമ്മിന്റെ നേതാക്കളായ തിരുവിതാംകൂർ മുൻ ബോ‌ർഡ് പ്രസിഡന്റുമാർ അറസ്റ്റിന്റെ വക്കിലാണ്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ നിർണായകമാവും.

സ്വർണക്കൊള്ളയിലെ അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായതിനാൽ അന്വേഷണം വൈകിപ്പിക്കാനോ വഴിതിരിക്കാനോ സർക്കാരിന് കഴിയുകയുമില്ല. അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ ആയുധമാക്കി സ്വർണക്കൊള്ളയെ മാറ്റാനാണ് പ്രതിപക്ഷ നീക്കം. സ്വ‌ർണക്കൊള്ളയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അടുത്തുതന്നെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

 ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അനുകൂലമായി അയ്യപ്പൻ ചിന്തിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അയ്യപ്പൻ യു.ഡി.എഫിന് അനുകൂലമായി തീരുമാനം കൈക്കൊള്ളുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത് പ്രചാരണ വിഷയം സ്വർണക്കൊള്ളയാണെന്നതിന്റെ സൂചനയാണ്.

shabarimala gold


അതേസമയം, ജയം ഉറപ്പിക്കാൻ തക്കവിധമാണ് എൽ.ഡി.എഫ് വാർഡ് വിഭജനം നടത്തിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു.  തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും പരാജയം മുന്നിൽക്കണ്ടാണ്സർക്കാർ വാർഡ് വിഭജനം നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. .പ്രതിപക്ഷ പങ്കാളിത്തം ഇല്ലാതെ വാർഡ് വിഭജനം നടത്തിയത്. അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം ഹിയറിങ് പ്രഹസനമായിരുന്നു. ചെരിപ്പിനു അനുസരിച്ചു കാല് മുറിക്കുന്ന രീതിയിലാണ് വാർഡുകൾ വിഭജിച്ചത്. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നു.

കൂട്ടത്തോടെ മാറ്റിചേർത്തു.വാർഡ് വിഭജന പരാതികൾ കോടതിക്ക് മുന്നിലാണ്. ഹൈക്കോടതി വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകൾ ഉണ്ടാവുമെന്നും വർഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവുമുണ്ടാക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കി. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറയുന്നു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ബിജെപി അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഡിസംബർ 9 ന് ആദ്യഘട്ടം  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്. ഡിസംബർ 11ന് രണ്ടാം ഘട്ടം  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. വോട്ടെണ്ണൽ ഡിസംബർ 13നാണ്. നവംബർ 21 മുതൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങും.

nilambur by election

നാമനിർദേശ പത്രിക പിൻവലിക്കൽ നവംബർ 24വരെയാണ്. ഡിസംബർ 18നകം തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലേൽക്കും. തിരുവനന്തപുരത്ത് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും കോഴിക്കോട്ട് സംവിധാകയകൻ വി.എം. വിനുവുമാണ് കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥികൾ. മുൻ ഡിജിപി ആർ.ശ്രീലേഖ, കായികതാരം പത്മിനി തോമസ് എന്നിവരെ തിരുവനന്തപുരത്ത് ബിജെപി കളത്തിലിറക്കുന്നു. നിഷ്പക്ഷ വോട്ടർമാരെക്കൂടി കണക്കിലെടുത്താണ് പൊതുസ്വീകാര്യരായവരെ മേയർ സ്ഥാനാർത്ഥികളാക്കുന്നത്.

Advertisment