/sathyam/media/media_files/2025/02/17/YuHAJwLBfljM2UON3smr.jpg)
മൂന്നാർ: ∙ പുഴയിൽ മാലിന്യം തള്ളിയതിനു ലോഡ്ജിന്റെ ഉടമയ്ക്ക് പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ലോഡ്ജ് ഉടമയ്ക്കു കോടതി 50,000 രൂപ കൂടി പിഴയിട്ടു. ഇക്കാ നഗറിൽ പ്രവർത്തിക്കുന്ന എയ്റ്റ് ലാൻഡ് ഹോളിഡേയ്സ് ലോഡ്ജ് ഉടമ ഫ്രാൻസിസ് മിൽറ്റൻ അധികപ്പിഴ അടയ്ക്കണമെന്നാണു ഹൈക്കോടതി നിർദേശം. മേയ് 23നു ലോഡ്ജിനു സമീപത്തെ പുഴയിൽ മാലിന്യം തള്ളിയതായി പഞ്ചായത്ത് കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
കെട്ടിടം തന്റെ പേരിലല്ലെന്നും പിതാവ് ഫ്രാൻസിസ് ഡിക്കോത്തയുടെതാണെന്നും ഇതുമായി ബന്ധമില്ലെന്നുമായിരുന്നു കോടതിയിൽ ഉടമയുടെ വാദം. പഞ്ചായത്ത് ഹാജരാക്കിയ രേഖയിൽ ലോഡ്ജ് നടത്താനുള്ള ലൈസൻസ് ഹർജിക്കാരന്റെ പേരിലാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അധികമായി 50,000 രൂപ പിഴ ചുമത്തിയത്. ഈ തുക കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.