/sathyam/media/media_files/2024/12/23/7L9WdY1OjKHoRFoabF9S.jpeg)
എല്‍ജെപി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി രാമചന്ദ്രന്‍ ചെയ്യുന്നു.
കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവാവ് മാതനെ നിഷ്ഠൂരമായി ആക്രമിച്ച പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന ആദിവാസി പീഢനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ലോക് ജനശക്തി പാര്‍ട്ടി രാംവിലാസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി ഗംഗാധരന്‍ ആവശ്യപ്പെട്ടു.
എല്‍ ജെ പി ആര്‍ കോഴിക്കോട് ജില്ലാ കമ്മറ്റി ആദിവാസി പീഡനങ്ങള്‍ക്കെതിരെ കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം നരിക്കുനി ചന്ദ്രന്‍ മാസ്റ്റര്‍, ഷെറില്‍ മൂത്താട്ട്, വാസു പുതുപ്പാടി, മോഹനന്‍, ഷീജ പി എന്നിവര്‍ പ്രസംഗിച്ചു.