വടകരയില്‍ കെ.കെ. ശൈലജയുടെ അപര 'കെ.കെ. ശൈലജ' തന്നെ; തരൂര്‍, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും അപരന്‍മാര്‍; എ വിജയരാഘവന് 'ആശ്വാസം'

കാസര്‍കോട് ഇടതുമുന്നണി സ്ഥാനാർത്ഥി ബാലകൃഷ്ണന്‍റെ അപരൻ ബാലകൃഷ്ണൻ ചെമ്മഞ്ചേരിയുടെ പത്രികയും പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവന്‍റെ അപരൻ എ വിജയരാഘവന്‍റെ പത്രികയും  തള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kk shailaja vs sunil kumar shashi tharoor

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയായി അപരന്‍മാരും. വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ അപരയുടെ പേരും 'കെ.കെ. ശൈലജ' എന്ന് തന്നെയാണ്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനും അപരനുണ്ട്. എസ്. ശശിയെന്നാണ് അപരന്റെ പേര്.

Advertisment

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ അപരന്‍ സുനില്‍കുമാറിന്റെയും, മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷന്റെ രണ്ട് അപരന്‍മാരുടെയും പത്രികകള്‍ സ്വീകരിച്ചു. 

കാസര്‍കോട് ഇടതുമുന്നണി സ്ഥാനാർത്ഥി ബാലകൃഷ്ണന്‍റെ അപരൻ ബാലകൃഷ്ണൻ ചെമ്മഞ്ചേരിയുടെ പത്രികയും പാലക്കാട് മണ്ഡലത്തിൽ എ വിജയരാഘവന്‍റെ അപരൻ എ വിജയരാഘവന്‍റെ പത്രികയും  തള്ളി. വേണ്ടത്ര രേഖകളില്ലാത്തതിനാലാണ് തള്ളിയത്.

Advertisment