/sathyam/media/media_files/2025/12/21/1000394826-2025-12-21-19-42-18.jpg)
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍. ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ഇത്തവണ ലോക കേരളസഭ നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 29 നാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത്.
നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
നിയമസഭയ്ക്ക് അവധി നല്‍കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍.
ലോക കേരളസഭയ്ക്ക് എതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഇത്തവണയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us