New Update
/sathyam/media/media_files/2025/12/18/lokbhavan-march-2025-12-18-21-05-05.jpg)
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുന്നതിലും തൊഴിലുറപ്പ് പദ്ധതി നിയമഭേദഗതിയിലൂടെ അട്ടിമറിക്കാനും ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് ലോക് ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു.
Advertisment
രാവിലെ 10 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങില്‍ മത്സരിച്ചവരും തൊഴിലുറപ്പ് തൊഴിലാളികളും മാര്‍ച്ചില്‍ അണിചേരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us